കാറ്റും,
മഴയും,
വെയിലുമേൽക്കാതെ
ഒഴിഞ്ഞ
കടലാസിന്റെ മൗനത്തിലേക്കുള്ള
വഴിയറിയാതെ
പിടയുന്നുണ്ട്
ചിലർക്കുള്ളിൽ വാക്കുകൾ...
ഒരിക്കലും
എഴുതാനാവതെ
കവിതയെ പേറുന്നവരിലാവണം
ഏറ്റം ശ്വാസം മുട്ടിയുള്ള ജീവിതമുണ്ടാവുക
ഏറ്റം നല്ല കവികളും...
(www.harithakam.com പബ്ലിഷ് ചെയ്തതു)
11 അഭിപ്രായങ്ങൾ:
സത്യം
ആ ഒടുക്കം പറഞ്ഞത് കറക്റ്റ്.
അപ്പോ ഏറ്റം മോശം കവികൾ ആരാവാം?
അതുകൊണ്ടാവുമോ കേട്ട ഗാനം സുന്ദരം,കേൾക്കാനിരിക്കുന്നത് അതിനേക്കാൾ സുന്ദരം എന്നൊക്കെ പറയുന്നത്.
എഴുതപ്പെടാത്ത വാക്കുകള്‍ തന്നെ ഏറ്റവും നല്ല കവിത. നല്ല വിചാരം.
എണ്റ്റെ 'വാക്കുകള്‍' കണ്ടിരുന്നോ?
അപ്പോള്‍ ശ്വാസംമുട്ടു ഉള്ളവരില്‍ കവിത കാണും അല്ലെ?
കവിത കൊള്ളാം ആശംസകള്‍
നല്ല വരികൾ..
നല്ല ചിന്ത...
അത് മാത്രമാണ് സത്യം
ഒരു പരുതിവരെ അങ്ങനെ ചിന്തികാം
മോശം കവികൾ ഇല്ല പള്ളീക്കുളം --അങ്ങിനെ പറഞ്ഞാൽ ആ തൊപ്പി എനിക്കും ചേരുമെന്നു തോന്നും അതാണെ...(അഹം തന്നെയെപ്പൊഴും),ഞാൻ വായിക്കാം തലശ്ശേരി,വ്യത്യാസങ്ങൾ ഉണ്ട് താരകൻ..,നന്ദി ഹാരിസ്,രഘു,സുനിൽ,ഷൈജു,പാവപ്പെട്ടവൻ
ഞാന്‍ ചെയ്യാതെ പോയ സിനിമകളാണ് മലയാള സിനിമയ്ക് നല്കിയ ഏറ്റവും വലിയ സംഭാവനയെന്ന് പറഞ്ഞ ശ്രീനിവാസനെ ഓര്‍മ്മവന്നു
ഒരു നഗ്ന സത്യം....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ