2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

വാക്കുകളുടെ ജയിൽ




കാറ്റും,
മഴയും,
വെയിലുമേൽക്കാതെ
ഒഴിഞ്ഞ
കടലാസിന്റെ മൗനത്തിലേക്കുള്ള
വഴിയറിയാതെ
പിടയുന്നുണ്ട്
ചിലർക്കുള്ളിൽ വാക്കുകൾ...



ഒരിക്കലും
എഴുതാനാവതെ
കവിതയെ പേറുന്നവരിലാവണം
ഏറ്റം ശ്വാസം മുട്ടിയുള്ള ജീവിതമുണ്ടാവുക
ഏറ്റം നല്ല കവികളും...


(www.harithakam.com പബ്ലിഷ്‌ ചെയ്തതു)

11 അഭിപ്രായങ്ങൾ:

ഹാരിസ് പറഞ്ഞു...

സത്യം

പള്ളിക്കുളം.. പറഞ്ഞു...

ആ ഒടുക്കം പറഞ്ഞത് കറക്റ്റ്.

അപ്പോ ഏറ്റം മോശം കവികൾ ആരാവാം?

താരകൻ പറഞ്ഞു...

അതുകൊണ്ടാവുമോ കേട്ട ഗാനം സുന്ദരം,കേൾക്കാനിരിക്കുന്നത് അതിനേക്കാൾ സുന്ദരം എന്നൊക്കെ പറയുന്നത്.

Vinodkumar Thallasseri പറഞ്ഞു...

എഴുതപ്പെടാത്ത വാക്കുകള്‍ തന്നെ ഏറ്റവും നല്ല കവിത. നല്ല വിചാരം.

എണ്റ്റെ 'വാക്കുകള്‍' കണ്ടിരുന്നോ?

രഘുനാഥന്‍ പറഞ്ഞു...

അപ്പോള്‍ ശ്വാസംമുട്ടു ഉള്ളവരില്‍ കവിത കാണും അല്ലെ?

കവിത കൊള്ളാം ആശംസകള്‍

SUNIL V S സുനിൽ വി എസ്‌ പറഞ്ഞു...

നല്ല വരികൾ..
നല്ല ചിന്ത...

ഷൈജു കോട്ടാത്തല പറഞ്ഞു...

അത് മാത്രമാണ് സത്യം

പാവപ്പെട്ടവൻ പറഞ്ഞു...

ഒരു പരുതിവരെ അങ്ങനെ ചിന്തികാം

സിനു കക്കട്ടിൽ പറഞ്ഞു...

മോശം കവികൾ ഇല്ല പള്ളീക്കുളം --അങ്ങിനെ പറഞ്ഞാൽ ആ തൊപ്പി എനിക്കും ചേരുമെന്നു തോന്നും അതാണെ...(അഹം തന്നെയെപ്പൊഴും),ഞാൻ വായിക്കാം തലശ്ശേരി,വ്യത്യാസങ്ങൾ ഉണ്ട്‌ താരകൻ..,നന്ദി ഹാരിസ്‌,രഘു,സുനിൽ,ഷൈജു,പാവപ്പെട്ടവൻ

Nachiketh പറഞ്ഞു...

ഞാന്‍ ചെയ്യാതെ പോയ സിനിമകളാണ് മലയാള സിനിമയ്ക് നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ന് പറഞ്ഞ ശ്രീനിവാസനെ ഓര്‍മ്മവന്നു

അജ്ഞാതന്‍ പറഞ്ഞു...

ഒരു നഗ്ന സത്യം....