1. മരം.
ഇലകളൊക്കെയും
കൊഴിഞ്ഞുപോവുമ്പോൾ
കൂടുവച്ചോരുകിളികളൊക്കെയും
മിഴിനിറയാതെ പറന്നകലുമ്പോൾ.
കാറ്റുവന്നോരുകുരുന്നിലകളെ
പാട്ടിലാക്കിയെടുത്തുപോകുമ്പോൾ
വാക്കുകളാകാത്ത മൌനമായ്
ഭൂമിയിൽ ബന്ധിക്കപ്പെട്ട ഒരമ്മ.
ഏതോഭാഷയിൽ കൊത്തുന്നുണ്ടാകണം
ആത്മവിലാപത്തിന്റെ ഒരു കവിതയെങ്കിലും.
2. വേര്
വളഞ്ഞും പുളഞ്ഞും
എന്നിലെയെന്നെത്തന്നെ തിരയെ
മഴവെള്ളമെത്തിപ്പറയുന്നു:
"നീ കാണാത്തനിന്നെ
ഭൂമിക്കുമുകളിൽ
കാറ്റ് ബലാൽക്കാരം ചെയ്യുന്നു"
10 അഭിപ്രായങ്ങൾ:
സിനു,
തീര്‍ച്ചയായും ഈ കാലത്തില്‍ എഴുതപ്പെടെണ്ട കവിത തന്നെ .
അഭിനന്ദനങ്ങള്‍ ....
waste....
ബലാൽക്കാരം
waste....
"നീ കാണാത്തനിന്നെ
ഭൂമിക്കുമുകളിൽ
കാറ്റ് ബലാൽക്കാരം ചെയ്യുന്നു"
കരുത്തുറ്റ ഒരടിത്തറയുണ്ടെങ്കിൽ ഒന്നും സംഭവിക്കില്ല.
നീ കാണാത്തനിന്നെ
ഭൂമിക്കുമുകളിൽ
കാറ്റ് ബലാൽക്കാരം ചെയ്യുന്നു.
കൊള്ളാം നല്ല വരികൾ
ഓരോരാളിലും സ്വയം അറിയാത്തൊരൊന്ന്, അറിവെത്തുമ്പോള് അത് അപരനിലാണെന്നും...
കാലത്തിന്റെ ഒരറിവുമായി കവിത എന്നെ തൊട്ടു
randamathethu kooduthal ishttapputtu
ശക്തം..മനോഹരം
നല്ല വരികള്‍. ഒതുക്കം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ