2010, ഏപ്രിൽ 11, ഞായറാഴ്‌ച

കവിതകൾ




മരം വെയിൽ കൊണ്ടുവരക്കുന്നുണ്ടതിൻ
കറുത്തനിഴലിനെ.

മേഘത്തെ വരക്കുന്നുവോളങ്ങൾ
പുഴയിലാകാശംവീണുകിടക്കുമ്പോൽ

മഴ, പാടിപ്പാടിമണ്ണിൽത്തൊടെ
മുളച്ചു പൊന്തുന്നുവേറെയും പാട്ടുകാർ

കാറ്റതാ മുളങ്കൂട്ടിലിരുന്നു
കവിത മൂളുന്നു.

അന്തിമാനം നിറയെചോപ്പടിച്ച്
ചിരിച്ചു മടങ്ങുന്നുകുഞ്ഞുസൂര്യൻ.

എനിക്കുമാത്രം,
ഒരു വരിക്കവിതപോലും കുറിക്കുവാനാകാതെ
ഇന്നുകൂടി വിടപറയുന്നല്ലൊ..?

8 അഭിപ്രായങ്ങൾ:

Junaiths പറഞ്ഞു...

എനിക്കുമാത്രം,
ഒരു വരിക്കവിതപോലും കുറിക്കുവാനാകാതെ
ഇന്നുകൂടി വിടപറയുന്നല്ലൊ..

Unknown പറഞ്ഞു...

എത്ര നിസ്സാരമായാണ് മരം ചിത്രം വരക്കുന്നത്,
കാറ്റ് കവിത മൂളുന്നത്
പുഴ ആകാശത്തെ പകർത്തുന്നത്..
സൂര്യൻ ചിരിചുകൊണ്ടാകാശത്ത് പെയിന്റടിക്കുന്നത്.

എന്നിട്ടും
എനിക്കുമാത്രം,
ഒരു വരിക്കവിതപോലും കുറിക്കുവാനാകാതെ
ഇന്നുകൂടി വിടപറയുന്നല്ലൊ

Unknown പറഞ്ഞു...

ആശംസകൾ..

അജ്ഞാതന്‍ പറഞ്ഞു...

പ്രകൃതിയെ അനുകരിക്കുന്നതിലൂടെയല്ല ,
മറിച്ച്,കലാകാരനും കവിയുമൊക്കെ
പ്രകൃതിയെപ്പോലെ ഒരു സൃഷ്ടാവ് ആണെന്ന്
കവിത വീണ്ടും ഓര്‍മിപ്പിക്കുന്നു.
ആശംസകള്‍...
ഷൈജു

★ Shine പറഞ്ഞു...

എന്നുമുദിച്ച്ചു മറയുന്ന സൂര്യനെപ്പോലെ, ഉഷ്ഷസന്ധ്യയിലെന്നും കവിതാചിത്രം തീര്‍ക്കണമെന്നില്ല..

നാളുകള്‍ കൂടുമ്പോള്‍ വിരിയുന്ന പൂവ് പോലെ
ഒരു കുഞ്ഞു കവിത മതി കൂട്ടുകാരാ..

അജ്ഞാതന്‍ പറഞ്ഞു...

എന്നിട്ടും
എനിക്കുമാത്രം,
ഒരു വരിക്കവിതപോലും കുറിക്കുവാനാകാതെ
ഇന്നുകൂടി വിടപറയുന്നല്ലൊ

rajeeshkoyeri പറഞ്ഞു...

എന്നിട്ടും
എനിക്കുമാത്രം,
ഒരു വരിക്കവിതപോലും കുറിക്കുവാനാകാതെ
ഇന്നുകൂടി വിടപറയുന്നല്ലൊ

shiju പറഞ്ഞു...

പിടക്കുന്ന കവിത