2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

പീഡിപ്പിക്കപ്പെട്ടവളുടെ അമ്മ




കടലിലേക്കുള്ള
യാത്രയില്‍
കൊല ചെയ്യപ്പെട്ട
പുഴയുടെ ശവമാണ്
കൂട്ടിയിട്ടിരിക്കുന്ന
മണലിനടിയില്‍.

പീഡിപ്പിക്കപ്പെട്ടു
ചത്ത
പെണ്‍കുട്ടിയുടെ അമ്മ
ഇന്നും വരാറുണ്ട്
അഴുക്കു പുരളാ‍ത്ത
അവളുടെ
യൂണിഫോം അടിച്ചലക്കാന്‍.


മണല് നിറയെ
വെയില് കാവല്‍ നില്‍ക്കുന്ന നട്ടുച്ച പറയും:
“തള്ളേ
തുള്ളി വെള്ളമില്ല“


എന്നിട്ടുമവരാ ദു:ഖത്തെ
അലക്കിയുണക്കും


പീഡിപ്പിക്കവളുടെ അമ്മ
മരുഭൂമിയിലെ
കള്ളിമുള്‍ചെടി പോലുമല്ല




(www.harithakam.com പബ്ലിഷ്‌ ചെയ്തതു)

12 അഭിപ്രായങ്ങൾ:

Jayesh/ജയേഷ് പറഞ്ഞു...

nice

hshshshs പറഞ്ഞു...

മണല് നിറയെ
വെയില് കാവല്‍ നില്‍ക്കുന്ന നട്ടുച്ച പറയും:
“തള്ളേ
തുള്ളി വെള്ളമില്ല“

കൊള്ളാം ആശംസകൾ !!!

girishvarma balussery... പറഞ്ഞു...

വല്ലാത്ത ഒരു വിങ്ങല്‍ ഉണ്ട് വരികളില്‍ ...........

Thus Testing പറഞ്ഞു...

കൊള്ളാം തീഷ്ണം

കണ്ണുകള്‍ പറഞ്ഞു...

വറ്റുന്ന പുഴകള്‍
വേനലെരിയുന്ന നട്ടുച്ചകള്‍
ആരൊക്കെയോ ബലാത്സംഗം ചെയ്തു കൊന്ന പ്രകൃതി

നല്ല ചിന്ത
നല്ലകവിത

Deepa Bijo Alexander പറഞ്ഞു...

"മേഘവും മഴയും വരും.....പുഴയുടെ കവിളിലെ കണ്ണീർചാലു കണ്ടു വിതുമ്പി നിൽക്കും....."

വളരെ നന്നായിരിക്കുന്നു.

അനില്‍ വേങ്കോട്‌ പറഞ്ഞു...

തീഷ്ണവും മനോഹരവും ആയ കവിത

Vinodkumar Thallasseri പറഞ്ഞു...

ഗംഭീരം. പുഴയും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും നീറുന്ന ഒരു അനുഭവം.

മുഫാദ്‌/\mufad പറഞ്ഞു...

നാം നശിപ്പിച്ച പുഴ
പീഡിപ്പിച്ച പെണ്കുട്ടി
കാവല്‍ നില്‍ക്കുന്ന നട്ടുച്ച,അമ്മ

ചില വിങ്ങലുകള്‍

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

ഏറെ അത്ഭുതപ്പെടുത്തിയ വരികള്‍...
തീഷ്‌ണത കൊണ്ടു ചുമക്കുന്ന വരികള്‍

ആശംസകള്‍

ഫസല്‍ ബിനാലി.. പറഞ്ഞു...

ആഴമുള്ള വരികള്‍
ആശംസകള്‍...

ഭൂതത്താന്‍ പറഞ്ഞു...

"എന്നിട്ടുമവരാ ദു:ഖത്തെ
അലക്കിയുണക്കും"
ആ കണ്ണുനീര്‍ ചാലുകളെ ഉണക്കാനാമോ ....