മുകളില്‍ നിന്നും ചാടിചത്ത ,
നടുറോഡില്‍ കഴുത്തറുത്തു കൊന്ന ,
വിഷം കഴിച്ചു കെട്ടിപ്പിടിച്ചു ചത്ത ,
ആസിഡൊഴിച്ചു കൊന്ന,
തൂങ്ങിച്ചത്ത,
കൊന്ന,
ചത്ത,
കൂട്ടിയും
കിഴിച്ചും
ചത്ത,
കൊന്ന,
പ്രണയങ്ങളേ..,
ഇന്നലെ ഞാന്‍
ഉറുമ്പുകളുടെ പ്രണയം കണ്ടു..
നിലാവില്
ഒരു മരച്ചോട്ടില്‍
ഒരിലക്കീഴില്‍
മഴ നനയാതെ
രണ്ടുറുമ്പുകള്‍
പ്രണയപൂര്‍വ്വം
ചുംബിക്കുന്നു...
4 അഭിപ്രായങ്ങൾ:
എന്നിട്ട് ......................
..എന്നിട്ട്,
പുറത്ത് നല്ല മഴപെയ്യുന്നു..
ഈയിടെ പ്രണയങ്ങളുടെ ചില ഹിംസാത്മക രൂപങ്ങള്‍ നിരന്തരം വാര്‍ത്തകളായി വന്നു കൊണ്ടിരിക്കുന്നു..സമൂഹത്തെ ആകമാനം ബാധിച്ച വ്യാമോഹങ്ങള്‍ തന്നെയാവാം,പ്രണയത്തെയും മറ്റൊരു പരിണാമത്തില്‍ എത്തിച്ചതായിതോന്നി.
എന്നിട്ട് ഒന്നും സംഭവിച്ചില്ല..ഗിരീഷ്,വഴിപോക്ക ന്അവര് പ്രണയിച്ചുകൊണ്ടെയിരിക്കുന്നു...നന്ദി
വ്യാമൊഹക്കാറ്റിൽ ഇല പാറിപ്പോകാതിരിക്കെട്ടെ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ