2009, നവംബർ 9, തിങ്കളാഴ്‌ച

മരിച്ചവരുടെ ജീവനുള്ള മണം





മുല്ലവള്ളികളിന്നില്ലയെങ്കിലും
പണ്ടതുനിന്നെടത്ത് ചെന്നതിനെയോര്‍ക്കെ
നിറയുന്നൂ മുല്ലപ്പൂ മണം ചുറ്റിലും...

കുന്നവിടെയിന്നില്ലെങ്കിലും
കുന്നിനെയോര്‍ത്തതുനിന്നിടത്തു ചെല്ലെ
കുന്നിന്‍ പുറത്തെ പച്ചപുല്ലിലിരിക്കും സുഖം...

പുഴക്കരയിലെപ്പഴയകാല്‍പ്പാടിന്‍
മണല്‍ത്തരികള്‍ കരഞ്ഞു കെട്ടിപ്പിടിക്കുന്നു
മടങ്ങിയെത്തിയോ
വീണ്ടുമെന്നൊരു കൈതോല
രോഗഗ്രസ്തമാം തൊണ്ടയനക്കുന്നു...

കേള്‍ക്കാം, പുഴയില്ലെങ്കിലും
പുഴക്കരയില്‍ ചെന്നതിനെയോര്‍ക്കെ
പുഴമൊഴികള്‍...

കോലായിലൊഴിഞ്ഞ
കസാലയിലിരുന്നു ചിരിക്കുന്നൂ
ഇല്ലാത്ത അച്ചാച്ഛന്‍ ...

പണ്ടിരുന്നയിടങ്ങളെല്ലാം
ചുരത്തും മണങ്ങളില്‍
അദൃശ്യമാമാശ്ലേഷണങ്ങളില്‍
ഒരു പച്ചില പൊട്ടിച്ചുരച്ചു
മുറി വായില്‍ വെക്കും നീറ്റലിന്‍ സുഖം.

14 അഭിപ്രായങ്ങൾ:

Sanal Kumar Sasidharan പറഞ്ഞു...

മനോഹരമായ കവിത

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഒന്നുമില്ലാതെ ശൂന്യമായിപ്പോയതെല്ലാം
കണ്ടും നെടുവീര്‍പ്പിട്ടും
കണ്‍കളില്‍ നീര്‍ പൊടിയിച്ചു നമുക്കിരിക്കാം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

മണക്കുന്നു

മുഫാദ്‌/\mufad പറഞ്ഞു...

കവിത മരിച്ചാലും കവിതയുടെ മണമുണ്ടിവിടെ...

Vinodkumar Thallasseri പറഞ്ഞു...

നന്നായിരിക്കുന്നു, സിനു.

ഡോക്ടര്‍ പറഞ്ഞു...

എല്ലാം നഷ്ടപ്പെട്ടു പോകുന്നു അല്ലെ... നല്ല വരികള്‍... :)

★ Shine പറഞ്ഞു...

നന്നായിരിക്കുന്നു. ഞാൻ മലയാള കവികൾ blog ൽ link ചേർക്കുന്നു. വിരോധമില്ലല്ലോ?

Deepa Bijo Alexander പറഞ്ഞു...

നല്ല വരികൾ...

കണ്ണുകള്‍ പറഞ്ഞു...

ഓര്‍മ്മകളുടെ പൂമണം
കവിതയിലും

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

നന്നായി, ഓര്‍മ്മകളുടെ സുഗന്ധം.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

വരികളിഷ്ടമായി....

ആഭ മുരളീധരന്‍ പറഞ്ഞു...

സുന്ദരമായ കവിത.

mokeri(മൊകേരി) പറഞ്ഞു...

"ഒരു പച്ചില പൊട്ടിച്ചരച്ചു മുറിവായില്‍ വെയ്ക്കും
നീറ്റലിന്‍ സുഖം"
ഈ നീറ്റല്‍ തന്നെയാണ് കവിത!
സ്നേഹത്തോടെ,
ബാലകൃഷ്ണന്‍ മാസ്റ്റര്‍.
ഇടയ്ക്ക്.ഞങ്ങളുടെ സ്ക്കൂള്‍ ബ്ലോഗും സന്ദര്‍ശിക്കുക.''wildflowerspunathiltimes.blogspot.com"

shiju പറഞ്ഞു...

കുന്നവിടെയിന്നില്ലെങ്കിലും
കുന്നിനെയോര്‍ത്തതുനിന്നിടത്തു ചെല്ലെ
കുന്നിന്‍ പുറത്തെ പച്ചപുല്ലിലിരിക്കും സുഖം...
ഒരു പക്ഷെ ഒട്ടും സുഖമില്ലാത്ത നീറ്റലായിരിക്കും സിനൂ...