2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ഉള്ളില്‍...


ചിരിച്ചു തലയാട്ടുമ്പൊഴും
ഇലകള്‍ക്കറിയില്ലല്ലൊ..
വേരുകളുടെ ജാരസംഗമങ്ങള്‍..?

നമ്മെ തഴുകുമ്പൊഴും
കാറ്റിനറിയില്ലല്ലോ...
അകലെ കാറ്റ് തന്നെ കട പുഴക്കുന്ന ജീവിതങ്ങള്‍...


പായ്യാരം പറഞ്ഞൊഴുകുമ്പൊഴും
പുഴക്കറിയില്ലല്ലോ...
പളളക്കകത്തുനിന്നും
സ്വപ്നപ്പരലുകളെയും
കൊത്തിക്കൊണ്ടുപോകുന്ന
ചൂണ്ടകളെ...


എല്ലാമറിഞ്ഞിട്ടും,
എനിക്കറിഞ്ഞുകൂടാത്ത
എത്ര ഞാനാണ്
എന്റെയുള്ളില്‍...

5 അഭിപ്രായങ്ങൾ:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

nalla noottam :)

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

നല്ലൊരു കവി ഉള്ളിലുണ്ടെന്നു വെളിപ്പെട്ടു.. :)

Vinodkumar Thallasseri പറഞ്ഞു...

നല്ല നോട്ടം. നല്ല വരികള്‍.

പള്ളിക്കുളം.. പറഞ്ഞു...

അതെ,, ഇലകൾക്കറിയില്ല വേരുകളുടെ സംസർഗങ്ങൾ

ഇഷ്ടപ്പെട്ടു.

കണ്ണുകള്‍ പറഞ്ഞു...

അതെ...നമുക്കറിയാത്തവ

കവിത നന്നായി