2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

റിയാലിറ്റി







ഇന്നു കുളിച്ചിട്ടില്ല
കഴിച്ചിട്ടില്ല...
പഠിപ്പിക്കാനിന്ന്
പള്ളിക്കൂടത്തിലും പോയില്ല...
കരഞ്ഞ്
കരഞ്ഞ്
ഒരേ കിടപ്പു
തന്നെയാണവൾ...


(പലഹാരം
പൊതിഞ്ഞുകൊണ്ടുവന്ന
പത്രത്താളിൽ
ജിലേബിയെണ്ണ പുരണ്ടു
കിടപ്പുണ്ടായിരുന്നു
എങ്ങോ പട്ടിണി
കിടന്നു ചത്തൊരു
ചെക്കൻ)


സാരമില്ലെന്നെത്ര
സ്വാന്ത്വനിപ്പിച്ചിട്ടുമവളീ
കരച്ചിൽ മാത്രം...
ഒരൊറ്റ s m s
മതിയായിരുന്നു,
ഇനി അടുത്ത
സ്റ്റാർ സിംഗർ വരെ കാക്കണം...
ആ സുന്ദരികൊച്ചിനെന്നവൾ...



ഓ ...
ഇന്നായിരുന്നോ,
എലിമിനേഷൻ...
ഞാനാകെ
കൺഫ്യൂഷനിലായിപ്പോയി...

8 അഭിപ്രായങ്ങൾ:

സിനു കക്കട്ടിൽ പറഞ്ഞു...

പട്ടിണി സഹിക്കാതെ ഞാവൽ പഴത്തിനു കയറി തലകുത്തി താഴെ വീണു മരിച്ച ആറാം ക്ലാസുകാരന്റെ
ജഡത്തിനു മുന്നിൽ ഒരു ഒരുള പോലും വയറു നിറച്ച്‌
നിനക്ക്‌ തരാനായില്ലല്ലൊടാ പൊന്നുമോനെ എന്നു
ഒരമ്മ കരയുമ്പോഴും , കേരളം മുഴുവൻ,
അതു കാണാതെ ഒരു എലിമിനേഷൻ
റൗണ്ട്‌ കണ്ടു കണ്ണീരൊഴുക്കുകയായിരുന്നു...

പാവപ്പെട്ടവൻ പറഞ്ഞു...

മനസ്സുകടിച്ചു കുടയുന്ന ഒരു ചിത്രമാണ് മുകളില്‍ കൊടുത്തത് അത് മാത്രംമതി .
ആശംസകള്‍

പള്ളിക്കുളം.. പറഞ്ഞു...

ചിത്രം
കവിത
ആദ്യത്തെ കമന്റ്.
എല്ലാം കൂടിക്കൂട്ടി വായിക്കുമ്പോൾ
ഈ നോൽക്കുന്ന നോമ്പൊക്കെ ഒരു ത്യാഗമാണോ..

ഈദ് മുബാറക്!

steephen George പറഞ്ഞു...

pic kandittu sahikkanavunilla suhruthe oppam kavithayum

Deepa Bijo Alexander പറഞ്ഞു...

ഇതൊരു റിയാലിറ്റി ഷോ തന്നെ സുഹൃത്തേ....നല്ല അവതരണം.

Unknown പറഞ്ഞു...

sinu.....ee manas

Unknown പറഞ്ഞു...

sinu.........
ee manas eppozhum sookshikkan sadhikkatte.......ennagrahikkunnu.abhinandanangal kavithaykkum chithrathinum mathramalla......ninte manasinum.oppam ente saha commentu karod....sinu kadama nirvahikkunnu....kamantidal mathramalla nammude kadama....enthengilumokke cheyyan namukkumaville.......?

അജ്ഞാതന്‍ പറഞ്ഞു...

നല്ല അവതരണം....അടുത്ത് കിടന്നു ഒരാള്‍ പിടഞ്ഞു മരിക്കുന്നത് കണ്ടാല്‍പ്പോലും റിയാലിറ്റി ഷോകളില്‍ നിന്നും കണ്ണെടുക്കാത്ത ലോകത്തിനു നല്ലൊരു പാഠമാണ് ഈ കവിത.....