2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

ഫൗൾ








ഓൺ.. യുവർ.. മാർക്ക്...
സെറ്റ്...
വെടി ശബ്ദം കേൾക്കും
മുൻപ്...
മഴ...ഒാടി...

പെട്ടെന്നൊരു
പെയ്ത്തു
പെയ്ത്
മണ്ണിനെ
തൊട്ടു തൊട്ടില്ല...
എന്ന മട്ടിൽ,
നമ്മൾ
നനഞ്ഞു നനഞ്ഞില്ല...
എന്ന മട്ടിൽ,
മഴ
പെയ്തൂ പെയ്തില്ല…
എന്ന മട്ടിൽ,

മരങ്ങളെല്ലാം
അന്നേരം മാനം നോക്കി പറഞ്ഞില്ലേ,
ഇത് ഫൗളാണെന്ന്...
അതു കേട്ടാണോ
മഴ തിരിച്ചു
മേഘങ്ങളിലേയ്ക്കു
ഒരൊറ്റ ഓട്ടം വച്ച് കൊടുത്തത്...

4 അഭിപ്രായങ്ങൾ:

Vinodkumar Thallasseri പറഞ്ഞു...

നമ്മള്‍ മനുഷ്യര്‍ നിരന്തരമായി ഫൌള്‍ മാത്രം ചെയ്യുന്നത്‌ കണ്ട്‌ മടുത്തല്ലേ മഴ മേഘങ്ങളിലേക്ക്‌ തിരിച്ചോടിയത്‌? നല്ല ചിന്തകള്‍.

Rakesh R (വേദവ്യാസൻ) പറഞ്ഞു...

:)

പള്ളിക്കുളം.. പറഞ്ഞു...

കൊള്ളാട്ടോ..

ഷൈജു കോട്ടാത്തല പറഞ്ഞു...

അതുകൊണ്ടാണ് മഴ പെയ്യാത്തത്