മടുത്തിട്ടോ...
ഉള്ളിൽ കൊള്ളാഞ്ഞിട്ടോ...
പാകമാകാഞ്ഞിട്ടോ...
എന്തെന്നറിയില്ല...
അനുഭവിച്ചവയെ,
ഇങ്ങോട്ടു വലിച്ചെറിയാറുണ്ട്...
പക്ഷേ...
കള്ളച്ചിരിയുമായി
കൈയ്യും നീട്ടി വീണ്ടും വരും
വലിച്ചെറിഞ്ഞവർ തന്നെ...
കണ്ണീരു തുടച്ച്
അന്നേരവും കൂടെ പോവും
ഒരുളുപ്പുമില്ലാതെ,
ചില പ്രണയങ്ങൾ...
5 അഭിപ്രായങ്ങൾ:
നല്ല രസമുണ്ട്. കൊള്ളാം കേട്ടോ.
കള്ളച്ചിരിയുമായി
കൈയ്യും നീട്ടി വീണ്ടും വരും
വലിച്ചെറിഞ്ഞവർ തന്നെ...
അതു വായിച്ചപ്പോ ഒരു കള്ളച്ചിരി :)
കണ്ണീരു തുടച്ച്
അന്നേരവും കൂടെ പോവും
ഒരുളുപ്പുമില്ലാതെ,
ചില പ്രണയങ്ങൾ...
ഇവിടെ വെച്ച് കവിത തല കുത്തിനിന്നു. :) കിടിലന്‍.
കവിത നന്നായിരിക്കുന്നു..സെവൻ ത്ത് സീലിലെ ആ സീനും..ഓണാശംസകൾ
കണ്ണീരു തുടച്ച്
അന്നേരവും കൂടെ പോവും
ഒരുളുപ്പുമില്ലാതെ,
ചില പ്രണയങ്ങൾ...
Superb......
നന്നായിരിക്കുന്നു കവിത
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ