2009, ജൂലൈ 18, ശനിയാഴ്‌ച

ഡിലീറ്റ്

എത്ര വേണമെങ്കിലും
കരയാം
ചിരിക്കാം
ദേഷ്യപ്പെടാം
സ്നെഹിക്കാം...
വെണ്ടങ്കിൽ
അപ്പോൾതന്നെ
ഡിലീറ്റ് ചെയ്തു കളയാം...
നിന്നെപ്പോലെ
പറീച്ചെരിഞ്ഞാലും
പിരിഞ്ഞുപോവാതെ
മനസ്സിൽപതിയില്ലൊന്നും...
ഒറ്റ റോൾ ജീവിതം
പോലും പാഴാവില്ല...
ഒരു ഡിജിറ്റൽ ക്യമറ
ഫിലിം റോൾ ക്യമറയോടു പറഞ്ഞു...

(www.harithakam.com പബ്ലിഷ്‌ ചെയ്തതു)

4 അഭിപ്രായങ്ങൾ:

വരവൂരാൻ പറഞ്ഞു...

മനോഹരം.... ഈ ചിത്രം വ്യക്തമായ്‌ പതിഞ്ഞു

അനില്‍ വേങ്കോട്‌ പറഞ്ഞു...

എത്ര ചിത്രങ്ങളാണ് ഉപയോഗയോഗ്യമല്ലന്ന് കരുതി നാം മായ്ക്കുന്നത് .
ചിലത് നെഗറ്റീവിലാകും മനസ്സിലാകുക.
കാഴ്ചകൾ കങ്ങുന്നു വെന്ന് ഒരു സ്നേഹിതൻ ഒരിക്കൽ പറഞ്ഞു.

mokeri(മൊകേരി) പറഞ്ഞു...

സിനുവിന്റെ കവിതകളിലൂടെ
തിരക്കിട്ടുനടക്കാനേ പറ്റിയുള്ളൂ.
എങ്കിലും
മനസ്സിന്റെ
ഉള്ളിലേയ്ക്കവ പറന്നണയുന്നു.
സിനു ഇനിയുമെഴുതണം.
ചിലതിനുമാത്രം
ഒരു എഡിറ്റിംഗിന്റെ കുറവുതോന്നി
പക്ഷേ,
ജീവിതത്തിനുണ്ടോ എഡിറ്റിംഗ് ?
ഇനിയും വരാം,വരും
വരാതിരിക്കാനാവില്ലല്ലോ
സ്നേഹത്തോടെ, ബാലകൃഷ്മന്‍ മാസ്റ്റര്‍

mokeri(മൊകേരി) പറഞ്ഞു...

സിനുവിന്റെ കവിതകളിലൂടെ
തിരക്കിട്ടുനടക്കാനേ പറ്റിയുള്ളൂ.
എങ്കിലും
മനസ്സിന്റെ
ഉള്ളിലേയ്ക്കവ പറന്നണയുന്നു.
സിനു ഇനിയുമെഴുതണം.
ചിലതിനുമാത്രം
ഒരു എഡിറ്റിംഗിന്റെ കുറവുതോന്നി
പക്ഷേ,
ജീവിതത്തിനുണ്ടോ എഡിറ്റിംഗ് ?
ഇനിയും വരാം,വരും
വരാതിരിക്കാനാവില്ലല്ലോ
സ്നേഹത്തോടെ, ബാലകൃഷ്മന്‍ മാസ്റ്റര്‍