പണ്ടെന്നോ വെട്ടിയിട്ടനഖമാണ്
മേശക്കകം വെടിപ്പാക്കുമ്പോള്‍
നിശ്ചലമായി അതെന്നെത്തന്നെനോക്കുന്നു.പ്രണയവും ,വിപ്ലവവും , രതികാമനകളും കൊണ്ട്
തിളച്ചുതൂവിയ ചോരവിരലുകളുടെയറ്റത്ത്
ഞാനുമുണ്ടായിരുന്നല്ലോയെന്ന്
കൈവെള്ളയിലെടുത്തുവച്ചപ്പോള്‍
അതതിന്റെ പഴയജീവിതത്തെ നോക്കാനായും പോലെ….
ജാലകത്തിലൂടെ പുറത്തേക്കിടുമ്പോള്‍ ഓര്‍ത്തു.
മനസറിയാതെ വെട്ടിമാറ്റിയ
പഴയ സൌഹൃദങ്ങളെ,
സഹപാഠികളെ,
സഖാക്കളെ.
നോവില്ല നഖങ്ങള്‍ വെട്ടി മാറ്റുമ്പോള്‍
എങ്കിലും,
വേദനയില്ലാത്ത
ആ ശൂന്യതനിറയെ
ഇന്നതിന്നോര്‍മ്മ പകരുന്നു
നോവിന്റെ മുള്ളുകള്‍.
3 അഭിപ്രായങ്ങൾ:
നോവില്ല നഖങ്ങള്‍ വെട്ടി മാറ്റുമ്പോള്‍,.....
ഇഷ്ടമായി. നല്ല കവിത വെട്ടി മാറ്റുമ്പോള്‍ നോവാത്ത ഇടങ്ങളുടെ നൊമ്പരം ..നമ്മില്‍ മരിച്ച കോശങ്ങളെ ഉണര്‍ത്താന്‍ ...
*****
ഇഷ്ടായി ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ